Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valiyakulam Junction

Kottayam

വ​ലി​യ​കു​ളം ജം​ഗ്ഷ​ന്‍ വി​ക​സ​നം പൂ​ര്‍​ത്തി​യാ​കു​ന്നു; അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രു​ടെ ക​യ്യേ​റ്റം വ്യാ​പ​ക​മാ​യി

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ വ​ലി​യ​കു​ളം ജം​ഗ്ഷ​ന്‍ വി​ക​സ​നം പൂ​ര്‍​ത്തി​യാ​കു​ന്നു. അ​നു​ദി​നം അ​പ​ക​ട​ങ്ങ​ളും ജീ​വ​ഹാ​നി​ക​ളും വ​ര്‍​ധി​ച്ച​തി​നെത്തുട​ര്‍​ന്ന് വ​ലി​യ​കു​ള​ത്തി​നു ല​ഭ്യ​മാ​യ ബ്ലാ​ക്ക് സ്‌​പോ​ട്ട് എ​ന്ന പേ​രു​ദോ​ഷം മാ​റ്റു​ന്ന​തി​നാ​ണ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​നു പ​ദ്ധ​തി​യി​ട്ട​ത്. അ​പ​ക​ട​ക്കെ​ണി​ക​ള്‍ ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ടക്കാ​ര്‍​ക്കും ക​ര്‍​ശ​ന സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​ണ് മു​ന്‍ എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ളി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ 1.8 കോ​ടി രൂ​പ മു​ട​ക്കി വ​ലി​യ​കു​ളം ജം​ഗ്ഷ​നി​ല്‍ വി​ക​സ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

മ​ടു​ക്ക​ംമൂ​ട് മു​ത​ല്‍ വ​ലി​യ​കു​ളം ജം​ഗ്ഷ​ന്‍​ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ന​വീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ളെ​ല്ലാം മു​റി​ച്ചു​നീ​ക്കി ഓ​ട​ക​ള്‍ നി​ര്‍​മി​ച്ച് മൂ​ടി​ക​ള്‍ സ്ഥാ​പി​ച്ചു.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​ക​ള്‍ നി​ര്‍​മിച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ കൈ​വ​രി​ക​ളും സ്ഥാ​പി​ച്ചു. വാഹനങ്ങളുടെ വേഗം കു​റ​യ്ക്കുന്നതിനുള്ള ബോ​ര്‍​ഡു​ക​ളും റോ​ഡി​ല്‍ സി​ഗ്ന​ലു​ക​ളും ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ന​ട​പ്പാ​തയ്ക്കും ടാ​റിം​ഗി​നും ഇ​ട​യി​ലു​ള്ള ടൈ​ലു​ക​ള്‍ പാ​കി വൃ​ത്തി​യാ​ക്കി.

സൗ​ന്ദ്യ​ര്യ​വ​ത്കരണത്തിന്‍റെ ഭാ​ഗ​മാ​യി വ​ശ​ങ്ങ​ളി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും, വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കും. സി​സി​ടി​വി കാ​മ​റ​കൾ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. നി​ര്‍​മാണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കൈയേ റ്റങ്ങൾ ഒ​ഴി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ പൂ​ര്‍​വാ​ധി​കം ശ​ക്തി​യോ​ടെ ക​ച്ച​വ​ട​ക്കാ​ര്‍ തി​രി​കെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ ഫു​ട്പാ​ത്തി​ന​ക​ത്തും പു​റ​ത്തും ഒ​രു​പോ​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ത​കൃ​തി​യാ​യി​രി​ക്കു​ക​യാ​ണ്.

പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യം തു​ട​ങ്ങി​യ ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​വി​ടെ പൊ​ടിപൊ​ടി​ക്കു​ന്ന​ത്. ഫു​ട്പാ​ത്ത് കൈയേറി മു​ക​ളി​ല്‍ പ​ടു​ത വി​രി​ച്ച് മീ​ന്‍ വി​ല്പന തു​ട​ങ്ങി​യ​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഫു​ട്പാ​ത്ത് നി​ഷേ​ധി​ക്ക​പ്പെ​ടു​കയാണ്.

ഇ​വി​ടെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം വ​ര്‍​ധി​ച്ച​ത് കു​രി​ശും​മൂ​ട്, മ​ടു​ക്ക​ംമൂ​ട് ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​ഴി​യോ​ര വാ​ണി​ഭ​ത്തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ള്‍ വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്, പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ്.

അ​ന​ധി​കൃ​ത ഫു​ട്പാ​ത്ത് വ്യാ​പാ​ര​വും കൈയേറ്റവും ഒ​ഴി​പ്പി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്തും പോ​ലീ​സും വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ട്ര​സ്റ്റ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി പൊ​തു​യോ​ഗവും ആ​വ​ശ്യപ്പെട്ടു.
പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​നോ ആ​ന്‍റ​ണി, കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ല്‍, എം.​കെ. ജോ​സ​ഫ്, പി​ന്‍റോ ആ​ന്‍റണി, സി​ബി മു​ക്കാ​ട​ന്‍, ജോ​സ​ഫ്കു​ട്ടി പു​റ​വാ​ടി, അ​ഡ്വ. തോ​മ​സ് ആ​ന്‍റണി, ബി​ജി ത​ച്ച​ങ്ക​രി, ബി​നു ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up